ആയുർവേദവും യോഗയും തങ്ങളുടെ ജീവിതശൈലിയായി സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്ന കാതലായ ചിന്തയാണ് ആയുർവാലിയെ നയിക്കുന്നത്. 2008-ൽ സ്ഥാപിതമായതുമുതൽ, ആയുർവേദ മേഖല പിന്തുടരുന്ന ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സയാണ് ഇവിടെ നൽകി വരുന്നത്, മാത്രമല്ല ആയുർവേദത്തിന്റെ ഗുണങ്ങളെക്കുറിച്ചു ആളുകളിൽ കൂടുതൽ ബോധവൽക്കരണം നൽകുവാനും ശ്രമിച്ചുവരുന്നു. രോഗങ്ങൾ ചികിത്സിക്കുന്നതിനു പ്രകൃതിദത്തമായ വഴികൾ അവലംബിച്ച് സന്തുലിത ജീവിതം നയിക്കുന്നതിനും ആളുകളെ സഹായിക്കുന്നതിനും ഞങ്ങൾ വിവിധ മാർഗ്ഗങ്ങൾ ആശ്രയിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ ലോകമെമ്പാടും എത്തിക്കുവാൻ സാധിക്കണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും.
ഞങ്ങളുടെ പ്രയാണം
തമിഴ്നാട്ടിലെ ചേരമ്പാടിയുടെ പ്രാന്തപ്രദേശത്തുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ക്ലിനിക്കിൽ നിന്നാണ് ആയുർവാലിയുടെ കഥ 2008-ൽ ആരംഭിച്ചത്. പരമാവധി ആളുകളിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ ആയുർവേദത്തിന്റെയും യോഗയുടെയും സാധ്യതകൾ പര്യവേക്ഷണം ചെയ്യാനുള്ള ആവേശത്തോടെയായിരുന്നു യാത്ര.
ആളുകൾ മറ്റെല്ലാറ്റിനേക്കാളും ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ആയുർവേദത്തിലും യോഗയിലും വിശ്വസിക്കണമെന്നും ആയുർവാലി ആഗ്രഹിക്കുന്നു. ഇന്ന് ലഭ്യമായ നിരവധി മെഡിക്കൽ ഫോർമാറ്റുകളിൽ ആയുർവാലി ഒരു ചിന്താ നേതാവാണ്; ചികിൽസയിലായാലും പരിചരണത്തിന് ശേഷമായാലും, വ്യത്യസ്തമായ ഒരു വഴി വരും തലമുറകൾക്ക് പ്രയോജനപ്പെടുമെന്ന തിരിച്ചറിവ് ആയുർവേദ ഹെൽത്ത് കെയറിന്റെ ആയുർവാലി ശൃംഖല കെട്ടിപ്പടുക്കാൻ ആവശ്യമായ പ്രചോദനം നൽകി. ഇന്ന്, കേരളത്തിലും തമിഴ്നാട്ടിലുമായി ഒന്നിലധികം സ്ഥലങ്ങളിലായി അഞ്ച് ആയുർവേദ ക്ലിനിക്കുകളും ഒരു ആശുപത്രിയും ഉണ്ട്. ആയുർവേദവും യോഗയും ഉപയോഗിച്ച് ആരോഗ്യസംരക്ഷണത്തിന്റെ മുഖം പുനർനിർവചിക്കുന്ന പരമ്പരാഗത ആരോഗ്യമേഖലയിലെ ഒരു നാഴികക്കല്ലാണ് ആയുർവാലി.
ഞങ്ങളുടെ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും സ്പെഷ്യലിസ്റ്റുകളും പോഷകാഹാര വിദഗ്ധരും ഒരു വ്യക്തി അഭിമുഖീകരിക്കുന്ന ഏത് രോഗാവസ്ഥയെയും അഭിസംബോധന ചെയ്യാൻ സമഗ്രമായ സമീപനം സ്വീകരിക്കുന്നു. ആയുർവേദ പരിഹാരങ്ങൾ ഉപയോഗിച്ച് ആളുകളെ ചികിത്സിക്കുന്നതിൽ വർഷങ്ങളോളം ചെലവഴിച്ച ഞങ്ങളുടെ പരിചയസമ്പന്നരായ സ്പെഷ്യലിസ്റ്റുകൾ ആളുകളെ ചികിത്സിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുന്നതിനുമുള്ള മറ്റ് പ്രകൃതിദത്ത മാർഗങ്ങൾക്കായി പ്രവർത്തിക്കുന്നു. ആയുർവേദ ചികിത്സ എല്ലാവർക്കും സൗകര്യപ്രദമാക്കാൻ കഴിയുന്ന വിവിധ മാർഗങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഇത് മനസ്സിൽ വെച്ചുകൊണ്ട് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആയുർവാലിയിലെ മുറികളും ചികിത്സാ ഇടങ്ങളും ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി സജ്ജീകരിച്ചിരിക്കുന്നു, അവിടെ ഞങ്ങളുടെ ഡോക്ടർമാർക്കും സ്പെഷ്യലിസ്റ്റുകൾക്കും ഏതൊരു വ്യക്തിക്കും നിര്ദ്ദേശാനുസരണം ആസൂത്രണം ചെയ്ത ഇഷ്ടാനുസൃത ചികിത്സ നടത്താൻ കഴിയും. അതുകൂടാതെ, ആയുർവാലിയുടെ സേവനങ്ങൾ ഒരു തടസ്സവുമില്ലാതെ എല്ലാവർക്കും ലഭ്യമാക്കാൻ ഞങ്ങളുടെ ഫാർമസിയും നഴ്സിംഗ് സൗകര്യങ്ങളും ലഭ്യമാണ്.