മനസ്സിനെ തണുപ്പിക്കാം യോഗയിലൂടെ!

‘സന്തോഷം’ എന്നത് ഒരു  അനുഭൂതി എന്നതിലുപരി അത് നമ്മുടെ ശരീരത്തിലെ ഒരുപാട് രാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാഹചര്യങ്ങൾ എന്തുതന്നെയായാലും നമ്മുടെ സന്തോഷത്തെ നമുക്ക് ശെരിയായ  യോഗ പരിശീലനത്തിലൂടെ മുറുകെപിടിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെന്ന പോലെ തന്നെ മനസ്സിലും യോഗക്ക് ആഴത്തിൽ സ്വാധീനിക്കാനാകും എന്നത് ഗവേഷണങ്ങൾ സ്ഥിരീകരിചതാണ്. യോഗയിലൂടെ കൈവരിക്കുന്ന മനസ്സും ശരീരവും തമ്മിലുള്ള ബന്ധം നമുക്ക് ശാന്തതയും  സമാധാനവും നൽകും. ജീവിതത്തിലെ ഏത് സമ്മർദ്ധവും മനസികപ്രയാസങ്ങളും കൈകാര്യം ചെയ്യുന്നതിന് ഇത് ഫലപ്രദമായ മാർഗ്ഗമാണ്. ചിലർ ഇതിനെ നിസാരമായി വ്യായാമം മൂലം ശരീരത്തിലെ ഡോപാമൈൻ ഉയരുന്നതിനാലാണെന്ന് എഴുതിത്തള്ളിയേക്കാം, എന്നാൽ പഠനങ്ങൾ തെളിയിക്കുന്നത് യോഗ ശരീരത്തിലെ കോശതലത്തിൽ വരെ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നു എന്നാണ്.

യോഗാസനങ്ങൾക്കായി ശരീരം മടക്കുകയും നിവർത്തുകയും ചെയ്യുമ്പോൾ അക്ഷരാർത്ഥത്തിൽ ശരീരത്തിലുടനീളം രക്തയോട്ടം വർദ്ധിക്കുകയും ഊർജ്ജം വ്യാപിക്കുകയുമാണ് ചെയ്യുന്നത്. ഇത് ശരീരത്തെ വഴക്കമുള്ളതാക്കും എന്ന് നമുക്കറിയാം. എന്നാൽ കാലക്രമേണ ശരീരം പോലെതന്നെ വഴക്കമുള്ളൊരു മനസ്സും ഉണ്ടാക്കിയെടുക്കാൻ നമുക്ക് യോഗയിലൂടെ സാധിക്കും.

യോഗ ചെയ്യുമ്പോൾ നിങ്ങളുടെ ആഴത്തിലുള്ള ശ്വസനവും അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുള്ള ശാന്തമായ ചലനങ്ങളും ഏകാഗ്രമായ മറ്റു ധ്യാന ഘടകങ്ങളും നിങ്ങളുടെ മനസ്സിന് ശാന്തത നല്കുന്നു. കാരണം യോഗ പരിശീലനം ഓക്സിടോസിൻ എന്ന ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കാൻ ശരീരത്തെ ഉത്തേജിപ്പിക്കുന്നു. നിരവധി പഠനങ്ങൾ ഓക്സിടോസിൻന്റെ നാഡീ ക്രമീകരണപ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അത് ഉല്‍കണ്ഠ, വിഷാദം, അകാരണമായ ഭയം എന്നിവക്കെതിരെ പ്രവർത്തിക്കാൻ സഹായിക്കുകയും രക്ത സമ്മർദം കുറക്കുകയും ചെയ്യുന്നു. ഇത് സന്തോഷത്തിന്റെ സാരാംശം സൃഷ്ടിക്കുകയും മനസ്സിനെ തണുപ്പിക്കുകയും മെച്ചപ്പെട്ട വൈകാരിക ക്ഷേമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഗാമാ-അമിനോ-ബ്യൂടൈറിക് ആസിഡ് അഥവാ GABA എന്ന അമിനോ ആസിഡ് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിനും നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിനും ആവശ്യമായ പ്രധാന ഘടകമാണ്. ശരീരത്തിലെ ഈ അമിനോ ആസിഡിന്റെ അളവ് നിങ്ങൾ എത്രമാത്രം റിലാക്സ്ഡ് ആണെന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നു. വിഷാദരോഗവും മറ്റ് ഉത്കണ്ഠാ രോഗങ്ങളും ഉള്ള രോഗികളിൽ GABA യുടെ അളവ് വളരെ കുറവായിയാണ് കാണപ്പെടുന്നത്. എന്നാൽ മറ്റ് വ്യായാമങ്ങളിൽ പങ്കെടുക്കുന്നവരെ അപേക്ഷിച്ച് യോഗ പരിശീലിക്കുന്നവരുടെ ശരീരത്തിൽ ഇതിൻ്റെ അളവ് കൂടുതലാണ്. 

ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. ശവാസനം, യോഗ നിദ്ര മുതലായ യോഗാസനങ്ങൾ നിങ്ങളുടെ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് മികച്ച ഉറക്കം ഉറപ്പ് വരുത്തുന്നതാണ്. ഒരു ദിവസത്തിൻ്റെ തുടക്കത്തിലുള്ള യോഗ പരിശീലനം നിങ്ങളുടെ മനസ്സിനെ ചടുലവും ഉണർവുള്ളതുമാക്കുകയും ഇതുവഴി മുഴുവൻ ദിവസവും കൂടുതൽ ഉൽ‌പാദനക്ഷമതയും ഏകാഗ്രതയും നിലനിർത്താൻ സാധിക്കുകയും ചെയ്യുന്നു. ധ്യാനം യോഗയിലെ അവിഭാജ്യ ഘടകമാണ്. ഒരാളുടെ മാനസികാരോഗ്യ നിലയെ സ്വാധീനിക്കുന്നതിൽ ഇതിനും പ്രധാന പങ്കു വഹിക്കാനാകും.

മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുന്നതാണ് യോഗ. നമ്മുടെ മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്തേണ്ടത് നമ്മുടെ ചുമതലയാണ്. യോഗയിലെ ചലനങ്ങൾ ശരീരത്തിൻ്റെയും ധ്യാന ഘടകങ്ങൾ മനസ്സിൻ്റെയും ആരോഗ്യം നേടിയെടുക്കാനും അത് നിലനിർത്താനും സഹായിക്കുന്നു. അതിനാൽ ശരീരത്തിന്റെ ആരോഗ്യത്തോടൊപ്പം മനസ്സിനേയും തണുപ്പിക്കാൻ സഹായിക്കുന്ന യോഗയെ  ജീവിതത്തിൻ്റെ ഭാഗമാക്കാൻ നമുക്ക് ശ്രമിക്കാം.

Facebook
Twitter

Comments

Leave a Comment

Your email address will not be published. Required fields are marked *

Popular Now

Related Topics

കര്‍ക്കിടക ചികിത്സ : എല്ലാ കര്‍ക്കിടക ആരോഗ്യ പ്രശ്നങ്ങൾക്കും

രാമായണ മാസം വന്നിരിക്കുന്നു, അതിനോടൊപ്പമുള്ള നിഷ്ഠകൾക്കും സമയമായി. നമ്മുടെ ശരീരത്തെയും ആത്മാവിനെയും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഈ വർഷം ജൂലൈ 17 ന് കർക്കിടകം ഒന്ന് വരുന്നു, ഈ സമയം

ഏറ്റവും ഫലപ്രദമായ 7 ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

വീക്കം എന്ന വാക്ക് കേൾക്കുമ്പോൾ, നിങ്ങളുടെ മനസ്സിലേക്ക് വരുന്നത്, മിക്കവാറും നീണ്ട വ്യായാമത്തിന് ശേഷമുള്ള സന്ധി വേദനയോ അല്ലെങ്കിൽ തേനീച്ച കുത്തലിന് ശേഷമുള്ള വീക്കമോ ആയിരിക്കും. അതെ,

മഞ്ഞൾ സ്മൂത്തി എങ്ങനെ തയ്യാറാക്കാം ആയുർവേദത്തിൽ

‘നിങ്ങൾ കഴിക്കുന്നത് എന്താണോ, അതാണ് നിങ്ങൾ’ – ഈ ആംഗലേയത്തിലുള്ള ‘യു ആർ വാട്ട് യു ഈട്’ എന്ന ചൊല്ല് നിങ്ങൾക്ക് പരിചിതമായിരിക്കണം. ആരോഗ്യം നിലനിർത്തുവാനും ആരോഗ്യവാനായിരിക്കുവാനും

വേനൽച്ചൂട് മൂലമുണ്ടാകുന്ന ക്ഷീണം മാറ്റാൻ ചില വീട്ടുവൈദ്യങ്ങൾ.

വേനൽക്കാലം കുപ്രസിദ്ധമായ ചൂടുള്ളതും ശരീരത്തെ ആകമാനം മന്ദപ്പെടുത്തുന്നതുമായ ഒരു കാലാവസ്ഥയാണ്. അത് മൂലം തളർച്ച, ക്ഷീണം എന്നിവ അനുഭവപ്പെടാം എന്ന് മാത്രമല്ല, തലകറക്കം, ക്ഷീണം, തലവേദന തുടങ്ങിയ

കോവിഡാനന്തര പ്രശ്നങ്ങളും ആയുർവേദ ചികിത്സയും

കോവിഡ്-19 എന്ന മഹാമാരിയുടെ മൂന്നാം തരംഗം കടന്നിരിക്കുകയാണ്. ആദ്യരണ്ടു തരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം തരംഗത്തിന് തീവ്രത കുറഞ്ഞതിനാൽ ജനങ്ങൾക്ക് കരുതലും കുറഞ്ഞിരിക്കുന്നു. എന്നാൽ കോവിഡ്-19 വ്യക്തികളെ വ്യത്യസ്ത

Find out how Ayurvalley can
help you stay healthy

More About Us

Our specialised treatments
address all ailments

Talk to us to find the harmony
in mind and body