Call us on   +91 6235 111 666

മഞ്ഞൾ സ്മൂത്തി എങ്ങനെ തയ്യാറാക്കാം ആയുർവേദത്തിൽ

‘നിങ്ങൾ കഴിക്കുന്നത് എന്താണോ, അതാണ് നിങ്ങൾ’ – ഈ
ആംഗലേയത്തിലുള്ള ‘യു ആർ വാട്ട് യു ഈട്’ എന്ന ചൊല്ല് നിങ്ങൾക്ക്
പരിചിതമായിരിക്കണം. ആരോഗ്യം നിലനിർത്തുവാനും
ആരോഗ്യവാനായിരിക്കുവാനും ഒരാൾ ആരോഗ്യകരമായ ഭക്ഷണം
കഴിക്കേണ്ടതുണ്ടെന്ന ധാരണയാണ് ഇതിനർത്ഥം. ആയുർവേദത്തിലും ഈ
ചൊല്ല് പ്രതിധ്വനിക്കുന്നു. ശരീരത്തിനുള്ളിൽ സന്തുലിതാവസ്ഥ
കൈവരിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാനും ഈ
പുരാതന രോഗശാന്തി ശാസ്ത്രം നിർദ്ദേശിക്കുന്നു. ആയുർവേദം
ആരോഗ്യകരമായ ജീവിതത്തിന് സമഗ്രമായ ഒരു സമീപനം നൽകുന്നു,
ശ്രദ്ധയോടെയും ആരോഗ്യത്തോടെയും നന്ദിയോടെയും ഭക്ഷണം കഴിക്കാനുള്ള
മാർഗ്ഗനിർദ്ദേശം നൽകുന്നു. നാം എന്ത് കഴിക്കുന്നു എന്നതിലുപരി എങ്ങനെ,
എപ്പോൾ, എന്തുകൊണ്ട് കഴിക്കുന്നു എന്നതിന്റെ ഫലമാണ് നാം എന്നും
ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.

ആയുർവേദത്തിൽ, ഭക്ഷണവും ഔഷധസസ്യങ്ങളും നമ്മുടെ ദോഷങ്ങളെ
എങ്ങനെ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി തരം തിരിച്ചു
വിശദീകരിച്ചിട്ടുണ്ട്. വാത, പിത്ത, കഫ എന്നീ മൂന്ന് ദോഷങ്ങൾക്കനുസരിച്ച്
ഭക്ഷണം കഴിക്കാനും അവയ്ക്കിടയിൽ സന്തുലിതാവസ്ഥ കണ്ടെത്താനും
ആയുർവേദം നിർദ്ദേശിക്കുന്നു. ദോഷങ്ങൾക്കനുസരിച്ച് സമാനമായ ചില
ഭക്ഷണങ്ങൾ അത് വർദ്ധിപ്പിക്കുകായും, അതിന് വിപരീതമായ ചില
ഭക്ഷണങ്ങൾ അത് കുറയ്ക്കുകായും ചെയുന്നു. ആരോഗ്യകരമായ
ജീവിതത്തിനായി നമ്മൾ ചെയ്യേണ്ടത് അവയ്ക്കിടയിൽ സന്തുലിതാവസ്ഥ
കണ്ടെത്തുക എന്നതാണ്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യം,
ഊർജ്ജ നില, മാനസികാവസ്ഥ, പെരുമാറ്റം എന്നിവയിൽ കൂടി നമ്മുടെ
ശരീരത്തെ മുഴുവൻ ബാധിക്കുന്നു. ശരീരത്തെ മാത്രമല്ല മനസ്സിനെയും
ആത്മാവിനെയും പോഷിപ്പിക്കുന്ന ഒരു പാചകക്കുറിപ്പ് ഇതാ ഇവിടെ
വായിച്ചോളൂ.

മഞ്ഞൾ സ്മൂത്തി

വളരെക്കാലമായി ഓരോ ഭാരതീയ അടുക്കളയുടെയും ഭാഗമായിരുന്ന
പുരാതന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഈ സുഗന്ധവ്യഞ്ജനത്തിന്
അതിശയകരമായ രോഗശാന്തി ഗുണങ്ങളുണ്ടെന്നും അത് വളരെ
ആരോഗ്യകരമാണെന്നും വിശ്വസിക്കപ്പെടുന്നു. ആൻറി-ഇൻഫ്ലമേറ്ററി മുതൽ

ഹൃദ്രോഗം, അൽഷിമേഴ്സ്, ക്യാൻസർ എന്നിവ തടയുന്നത് വരെയുള്ള
ആരോഗ്യ ആനുകൂല്യങ്ങളുടെ ഒരു നീണ്ട പട്ടിക ഇതിലുണ്ട്. നിങ്ങളുടെ
സ്വന്തം അടുക്കളയിൽ സുഖപ്രദമായ ഈ അത്ഭുതകരമായ മസാല
ഉപയോഗിച്ച് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ആരോഗ്യകരവും
നിറയുന്നതുമായ പാചകക്കുറിപ്പുകൾ ധാരാളമുണ്ട്.

ചേരുവകൾ

1 കപ്പു തേങ്ങാപ്പാൽ
3-4 ശീതീകരിച്ച വാഴപ്പഴം
2 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടീസ്പൂൺ ഇഞ്ചിവേര് പൊടി
1 ടീസ്പൂൺ ജിൻസെങ് പൊടി
1/2 ടീസ്പൂൺ വാനില

തയ്യാറാക്കേണ്ട വിധം

എല്ലാ ചേരുവകളും ഒരു ഹൈ-സ്പീഡ് ബ്ലെൻഡറിൽ ഇട്ടു
മിനുസമാർന്നതുവരെ ഇളക്കുക.
നിങ്ങൾക്ക് വേണമെങ്കിൽ, രുചിക്ക് മധുരവും കൂടുതൽ പാൽ പാനീയവും
ചേർക്കാം
ഉണ്ടാക്കിയതിന് ശേഷം ലേശം മഞ്ഞൾ പൊടി സ്മൂത്തിക്കു മേലെ
വിതറാവുന്നതാണ്.

ഉത്തമമായ ആരോഗ്യത്തിന് നാം ജൈവവും ആരോഗ്യകരവുമായ
സമീകൃത വിഭവങ്ങൾ കഴിക്കാൻ ശ്രമിക്കണം. നിങ്ങൾ ആയുർവേദ
രീതിയിൽ ഭക്ഷണം ക്രമീകരിക്കാൻ തുടങ്ങുന്നതിനെക്കുറിച്ച്
ചിന്തിക്കുകയാണെങ്കിൽ, ഈ രുചികരമായ പാചകക്കുറിപ്പ് ഉപയോഗിച്ച്
ആരംഭിക്കുക. ഇനിയും കൂടുതൽ പാചക കുറിപ്പുകൾ പുറകെ തന്നെയുണ്ട്.

Facebook
Twitter

Comments

Popular Now

Related Topics

ഏറ്റവും ഫലപ്രദമായ 7 ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

വീക്കം എന്ന വാക്ക് കേൾക്കുമ്പോൾ, നിങ്ങളുടെ മനസ്സിലേക്ക് വരുന്നത്, മിക്കവാറും നീണ്ട വ്യായാമത്തിന് ശേഷമുള്ള സന്ധി വേദനയോ അല്ലെങ്കിൽ തേനീച്ച കുത്തലിന് ശേഷമുള്ള വീക്കമോ ആയിരിക്കും. അതെ,

വേനൽച്ചൂട് മൂലമുണ്ടാകുന്ന ക്ഷീണം മാറ്റാൻ ചില വീട്ടുവൈദ്യങ്ങൾ.

വേനൽക്കാലം കുപ്രസിദ്ധമായ ചൂടുള്ളതും ശരീരത്തെ ആകമാനം മന്ദപ്പെടുത്തുന്നതുമായ ഒരു കാലാവസ്ഥയാണ്. അത് മൂലം തളർച്ച, ക്ഷീണം എന്നിവ അനുഭവപ്പെടാം എന്ന് മാത്രമല്ല, തലകറക്കം, ക്ഷീണം, തലവേദന തുടങ്ങിയ

കോവിഡാനന്തര പ്രശ്നങ്ങളും ആയുർവേദ ചികിത്സയും

കോവിഡ്-19 എന്ന മഹാമാരിയുടെ മൂന്നാം തരംഗം കടന്നിരിക്കുകയാണ്. ആദ്യരണ്ടു തരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം തരംഗത്തിന് തീവ്രത കുറഞ്ഞതിനാൽ ജനങ്ങൾക്ക് കരുതലും കുറഞ്ഞിരിക്കുന്നു. എന്നാൽ കോവിഡ്-19 വ്യക്തികളെ വ്യത്യസ്ത

ആയുർവേദം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ആയുർവാലി ക്ലിനിക്ക്.

ആയുർവേദത്തിന്റെ ഏറ്റവും ആധികാരികവും യഥാർത്ഥവുമായ രൂപം, താങ്ങാവുന്ന ചിലവിൽ ഞങ്ങളുടെ രോഗികൾക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഞങ്ങൾ ആയുർവാലി ക്ലിനിക്ക് സ്ഥാപിക്കുന്നതിനുള്ള കൃത്യമായ

റമദാൻ വ്രതാനുഷ്ഠാന സമയത്തു പാലിക്കുവാൻ ആയുർവേദത്തിലുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ.

വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഒരു സമ്പൂർണ്ണ ചന്ദ്രചക്രമാണ് വിശുദ്ധ റമദാൻ. ലോകമെമ്പാടുമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും താമസിക്കുന്ന കോടിക്കണക്കിന് മുസ്ലീങ്ങൾ റമദാനിലുടനീളം എല്ലാ ദിവസവും പ്രഭാതം മുതൽ പ്രദോഷം വരെ

Find out how Ayurvalley can
help you stay healthy

More About Us

Our specialised treatments
address all ailments

View our Treatments

Talk to us to find the harmony
in mind and body

Contact Us