ഈ കഴിഞ്ഞ കുറച്ചു നാളുകള്‍ ലോകമെമ്പാടുമുള്ളവര്‍ക്കാര്‍ക്കും തന്നെ അത്ര
എളുപ്പമുളളതായിരുന്നില്ല. നമ്മുടെ ജീവിതത്തെ തന്നെ ആകെ മാറ്റിമറിച്ച രണ്ടു
വര്‍ഷങ്ങള്‍ ആണ് കടന്നു പോയത്.
നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ നയിക്കുന്ന ഒരു പ്രധാന ഘടകമാണ് നമ്മള്‍ സ്വയം
എങ്ങനെ ആരോഗ്യം പരിപാലിക്കുന്നു എന്നത്. കോവിഡ് വന്നതിനു ശേഷം
തീര്‍ച്ചയായും അത് എളുപ്പത്തില്‍ സാധിക്കുന്ന ഒരു കാര്യമല്ല. കാരണം കോവിഡ്
നമ്മുടെ പ്രതിരോധ സംവിധാനത്തെയാണ് ആക്രമിക്കുന്നത്. നമ്മള്‍ ഇത് വരുന്നതിനു
മുന്‍പ് ആരോഗ്യവാന്‍ ആണോ അല്ലയോ എന്നതിലുപരി ഇത് നമ്മളെ ഉള്ളില്‍ നിന്ന്
ശോഷിപ്പിക്കുന്നു. അത്കൊണ്ട്തന്നെ ആരോഗ്യം പുനര്‍സ്ഥാപിക്കുക എന്നത് വളരെ
പ്രധാനമാണ്. ചിലര്‍ക്ക് ഈ അസുഖം വേഗം വന്നുപോയെങ്കിലും വളരെ
ദിവസങ്ങള്‍ക്കു ശേഷവും ചില ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്
നല്ല ജീവിത ശൈലിയിലൂടെയും ഭക്ഷണ്ക്രമങ്ങളിലൂടെയും നമുക്ക് ആരോഗ്യം
വീണ്ടെടുക്കാം. അതിനു കൃത്രിമ സപ്പിമെന്‍റ്സ് എടുക്കാതെ വളരെ പ്രകൃതിദത്തവും
സ്വാഭാവികവുമായ ആഹാര്ക്രമങ്ങളിലൂടെ നമ്മുടെ പ്രതിരോധ സംവിധാനത്തെ
ബലപ്പെടുത്താന്‍ സാധിക്കും.
നാരടങ്ങിയതും, പ്രോബിയോട്ടിക്, പ്രീബയോട്ടിക്ച പോളിഫെനോള്‍ അടങ്ങിയതുമായ
ആഹാരങ്ങള്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വളരെ ഫലപ്രദമാണ്. സ്വാഭാവിക
രീതിയില്‍ പുളിപ്പിച്ച ഭക്ഷണം പ്രോബിയോട്ടിക്സാല്‍ സംബുഷ്ട്ടമായിരിക്കും. അതെ
സമയം ഓര്‍ഗാനിക് ഫലങ്ങളിലും സസ്യങ്ങളിലും പ്രീബിയോട്ടിക്സ് നല്ല അളവില്‍
അടങ്ങിയിരിക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, മുളപ്പിച്ചെടുത്ത പയറുകള്‍, ചോക്ടറ്റ,
ജൈവ കാപ്പി, ഗ്രീന്‍ ടീ എന്നിവയില്‍ പോളിഫെനോള്‍സ് നല്ല രീതിയില്‍ ഉണ്ടാവും.
കോശജ്വലനവിരുദ്ധമായ വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍ എന്നിവ വിറ്റാമിനുകളും
മിനറല്ലും അടങ്ങിയതിനാല്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം
സഹായിക്കും. താഴെ കൊടുത്തിരിക്കുന്ന ലളിതവും മിതവുമായ ചേരുവകള്‍
അടങ്ങിയ, വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ ഏതെക്കെയെന്നു ഒന്ന്
നോക്കാം.
വീട്ടില്‍ ഉണ്ടാക്കാവുന്ന 3 ലളിതവും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതും
ആയ ആഹാരങ്ങള്‍.
ഇഞ്ചി ചായ
ആവശ്യമായ ചേരുവകള്‍
1 കപ്പു പാല്‍
1 കപ്പു വെള്ളം
1 സ്കൂണ്‍ പുതുതായി പൊടിച്ച ഇഞ്ചി
1ടി സ്പൂണ്‍ ഡസ്പ് ചായപ്പൊടി
23 ഉടച്ച ഏലക്ക
3 ഗ്രാമ്പു
1 ചെറിയ കഷ്ണം കറുവാപ്പട്ട
3-4 ടി സ്യൂണ്‍ പനയില്‍ നിന്നെടുത്ത പഞ്ചസാര സ്വാദാനുസരിച്ചു ചേര്‍ക്കുക)
ഉണ്ടാക്കേണ്ട വിധം
പാലും വെള്ളവും ഒരു പാത്രത്തിലേക്കൊഴിക്കുക. ഉടച്ചുവെച്ച ഏലക്ക, ഗ്രാമ്പു,
കറുവാപ്പട്ട, ഇഞ്ചിപ്പൊടി എന്നിവ ഇതില്ലേക്ക് ചേര്‍ക്കുക. തിളക്കുമ്പോള്‍, അതിലേക്കു
ചായപ്പൊടി ചേര്‍ക്കുക. ശേഷം പനംപഞ്ചസാര കൂടി ചേര്‍ക്കുക. കടുപ്പത്തില്‍ ചായ
ഇഷ്ടപ്പെടുന്നവര്‍, 3-4 മിനിറ്റ് കൂടി തിളച്ചതിനു ശേഷം തീ കുറച്ചുഅല്യം നേരം കൂടി
വെക്കുക. അതിനു ശേഷം ഒരു ഗ്ലാസ്സിലോട്ടു ചായ അരിച്ചു മാറ്റി കുടിക്കാം.
ചോറും രസവും
വേണ്ട ചേരുവകള്‍
3/4 കപ്പു ബോയ്‌ല്‍ഡ് റൈസ് അഥവാ മട്ട അരി
2 മധ്യ വലുപ്പം ഉള്ള തക്കാളി
1 ടേബിള്‍ സ്പൂണ്‍ എണ്ണ (വെളിച്ചെണ്ണ
144 ടി സ്പൂണ്‍ ജീരകം
1/4 ടി സ്മൂണ്‍ കടുക്
ഒരു പിടി കറിവേപ്പില
ഒരു നുള്ളു കായം
ഉപ്പു
1ടി സ്പൂണ്‍ കുരുമുളക്
4-5 കഷ്ലം വെളുത്തുള്ളി
1/4 കപ്പു പുളിവെള്ളം
1/4 ടി സ്പൂണ്‍ മഞ്ഞള്‍
1/4 ടീ സ്പൂണ്‍ മുളക് പൊടി
ഉണ്ടാക്കേണ്ട വിധം
തക്കാളി തീരെ വലതും ചെറുതുമല്ലാത്ത രീതിയില്‍ അറിഞ്ഞത് ഒരു പാത്രത്തില്‍
ഇടുക. അതില്‍ അലം വെള്ളം ചേര്‍ത്ത് തിളക്കാനായി വെയ്ക്കുക. അതിലേക്ക് ഉപ്പ്,
കായം, മഞ്ഞള്‍, മുളക്പൊടി എന്നിവ ചേര്‍ക്കുക. ഒരു മിക്സിയില്‍ വെളുത്തുള്ളി,
കുരുമുളക്, ജീരകം എന്നിവ ചതച്ചെടുക്കുക. തക്കാളി വെന്തുകഴിഞ്ഞാല്‍ അതിലേക്ക്
ഉടച്ചെടുത്ത ഈ മിശ്രിതം ഇടുക. ഇതെല്ലം കൂടി നന്നായി വേകുവാന്‍ ഉള്ള സമയം
കൊടുക്കുക. പിന്നീട ഇതിലേക്ക് പുളിവെള്ളം ചേര്‍ത്ത് തിളക്കാന്‍ വെക്കണം.
വേറൊരു സോസ് പാന്‍ എടുത്തു അതില്‍ എണ്ണ ഒഴിക്കുക. എണ്ണ നന്നായി
ചൂടാകുമ്പോള്‍ അതിലേക്ക് കടുകും കറിവേപ്പിലയും ഇടുക. കടുക് പൊട്ടി
കഴിയുമ്പോള്‍ അതിലേക്ക് തിളച്ച രസം ഒഴിക്കുക എന്നിട്ടു നന്നായി ഒന്ന് ഇളക്കുക.
രസം തയ്യാര്‍.
ചോറ് വെക്കുവാനായി കുറച്ചു നേരം അരി വെള്ളത്തില്‍ ഇട്ടു വെച്ച് ആ വെള്ളം
കളഞ്ഞു അലും കൂട്ടുത്തല്‍ വെള്ളത്തില്‍ ഇട്ടു വേവിക്കുന്നതു വളരെ നല്ലതാണ് അരി
നന്നായി വെന്തുകഴിയുമ്പോള്‍ വെള്ളം ഉറ്റി കളയുക. ചോറ് തയ്യാര്‍
ഗോള്‍ഡന്‍ മില്‍ക്ക് അഥവാ മഞ്ഞള്‍ സുഗന്ധവ്ൃഞ്ജനങ്ങള്‍ എന്നിവ ഇട്ട
പാല്‍
ചേരുവകള്‍
2 കപ്പു പാല്‍
3/4 ടി സ്കൂണ്‍ ഉണക്കി പൊടിച്ചെടുത്ത മഞ്ഞള്‍
3 ചെറുതായി ഉടച്ച ഏലക്ക
5.6 കുരുമുളക് മണികള്‍
ഒരു ചെറിയ കഷ്ണം കറുവാപ്പട്ട
തേന്‍ സ്വാദാനുസരണം)
ഉണ്ടാക്കേണ്ട വിധം
ഒരു പാത്രത്തിലേക്ക് പാല്‍ ഒഴിച്ച് ചെറിയ ചൂടില്‍ തിളക്കാനായി വെക്കുക. രണ്ടു
മിനിറ്റിനു ശേഷം പാല്‍ ചെറിയ ചൂടായതോടെ അതിലേക്ക് പൊടിച്ചെടുത്ത മഞ്ഞശ്
ഇടുക, പിറകെ ഏലക്ക, കുരുമുളക്, കറുവാപ്പട്ട എന്നിവയും ചേര്‍ക്കുക.
ആവശ്യാനുസരണം തേന്‍ കൂടി ചേര്‍ത്തതിന് ശേഷം ചൂട് ഏറ്റവും കുറച്ചു വെച്ച് 4-5
മിനിറ്റ് നേരം അടുപ്പില്‍ തന്നെ വെക്കുക. അതിനു ശേഷം $ മിനിറ്റ് പാല്‍ തണുക്കാന്‍
അനുവദിക്കുക. പിന്നീട് അരിച്ചെടുത്തു പാല്‍ സേവിക്കാം.