മനസ്സിനെ തണുപ്പിക്കാം യോഗയിലൂടെ!
‘സന്തോഷം’ എന്നത് ഒരു അനുഭൂതി എന്നതിലുപരി അത് നമ്മുടെ ശരീരത്തിലെ ഒരുപാട് രാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാഹചര്യങ്ങൾ എന്തുതന്നെയായാലും നമ്മുടെ സന്തോഷത്തെ നമുക്ക് ശെരിയായ യോഗ പരിശീലനത്തിലൂടെ മുറുകെപിടിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെന്ന പോലെ തന്നെ മനസ്സിലും യോഗക്ക് ആഴത്തിൽ സ്വാധീനിക്കാനാകും എന്നത് ഗവേഷണങ്ങൾ സ്ഥിരീകരിചതാണ്. യോഗയിലൂടെ കൈവരിക്കുന്ന മനസ്സും ശരീരവും തമ്മിലുള്ള ബന്ധം നമുക്ക് ശാന്തതയും സമാധാനവും നൽകും. ജീവിതത്തിലെ ഏത് സമ്മർദ്ധവും മനസികപ്രയാസങ്ങളും കൈകാര്യം ചെയ്യുന്നതിന് ഇത് ഫലപ്രദമായ മാർഗ്ഗമാണ്. ചിലർ ഇതിനെ നിസാരമായി വ്യായാമം മൂലം …